'ശിവശങ്കർ സാർ, ആൺ ആയിട്ട് വാ, എനിക്കും മക്കൾക്കും കുറച്ച് വിഷം വാങ്ങി താ': സ്വപ്ന സുരേഷ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 10:16 AM  |  

Last Updated: 20th February 2022 10:16 AM  |   A+A-   |  

swapna suresh

സ്വപ്‌ന സുരേഷ്

 

കൊച്ചി: പുതിയ ജോലിയേക്കുറിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലും എം ശിവശങ്കർ ആണെന്ന് ആരോപിച്ച് സ്വപ്ന സുരേഷ്. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും ജീവിക്കാന്‍ അനുവദിക്കണമെന്ന് സ്വപ്ന പറഞ്ഞു. 

ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലും എന്തൊക്കെയോ ഉദ്ദേശമുണ്ട്. അതുകൊണ്ട് ശിവശങ്കർ സാറിനോട് പറയാനുള്ളത് , നിങ്ങൾക്ക് എന്നെ കൊല്ലാൻ എല്ലാ അവകാശവുമുണ്ട്. ദയവുചെയ്ത് എന്നെ കൊല്ലു, ഒരു ആണായിട്ട് വന്ന് എനിക്കും എന്റെ മക്കൾക്കും അമ്മയ്ക്കും കുറച്ച് വിഷം വാങ്ങി താ. അതല്ലാതെ ഇത്തരം വൃത്തികെട്ട കളി കളിക്കരുത്, സ്വപ്ന പറഞ്ഞു. 

എച്ച്ആര്‍ഡിഎസിന്  എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി തനിക്കറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഓഫറിൽ ഒരിടത്തും എന്റെ അറിവിൽ ആർഎസ്എസ് എൻജിഒ ആണെന്നോ ബിജെപി എൻജിഒ ആണെന്നോ വേറെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെ എൻജിഒ ആണെന്നോ ഇല്ല. ജീവിക്കാൻ നിവർത്തിയില്ലാതെ നിൽക്കുന്ന എനിക്ക് ഫിൽറ്റർ ചെയ്തെടുക്കാൻ മുന്നിൽ ഒരുപാട് അവസരങ്ങളൊന്നുമില്ല, സ്വപ്ന കൂട്ടിച്ചേർത്തു.