ചാവക്കാട് യുവാവും യുവതിയും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി,ആശുപത്രിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 02:34 PM  |  

Last Updated: 20th February 2022 02:34 PM  |   A+A-   |  

jump

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ചാവക്കാട് യുവതിയും യുവാവും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. പഴയ നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നാണ് ഇവര്‍ ചാടിയത്. കുടുംബശ്രീ ഹോട്ടലിന് മുകളിലാണ് പതിച്ചത്. ഇവരെ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന അക്ഷിത് (23),  സ്മിന (18) എന്നിവരാണ് ചാടിയത്. 

രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും ഏറെ നേരം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും താഴെയിറക്കിയത്. തുടര്‍ന്ന് രണ്ട് പേരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.