ആശുപത്രിയില്‍ നിന്ന് ചാടിപ്പോയ പോക്‌സോ കേസ് പ്രതിയെ പിടികൂടി; അറസ്റ്റ് ചെയ്തത് ബെംഗലൂരുവില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 03:26 PM  |  

Last Updated: 20th February 2022 03:26 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതി ബെംഗലൂരുവില്‍ പിടിയില്‍. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കഴിഞ്ഞ നവംബര്‍ 24ന് ബിജീഷ് രക്ഷപ്പെട്ടത്.

മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ ആയിരുന്നു രക്ഷപ്പെടല്‍. വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു വന്നപ്പോള്‍ ശുചിമുറിയില്‍ നിന്ന് പൊലീസിന്റെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ബിജീഷിനെ ബെംഗലൂരുവില്‍ നിന്ന് പിടികൂടിയത്. പ്രതിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.