ഗവർണറെ പുറത്താക്കാൻ അധികാരം വേണം; നിയമസഭ പരമാധികാരി; കടുപ്പിച്ച് സർക്കാർ

ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നൽകമമെന്നാണ് ആവശ്യം.

ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഉടൻ കേന്ദ്ര സർക്കാരിനു സമർപ്പിക്കും. മറ്റു ഭരണഘടനാ ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.

ഗവർണറെ പദവിയിൽനിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം. ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോൾ കേന്ദ്ര സേനയെ വിന്യസിക്കാൻ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം നിർദേശിക്കുന്നു.

ക്രമസമാധാന പ്രശ്നമുണ്ടാകുമ്പോള്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ സംസ്ഥാനത്തിന്റെ അനുമതിയും കൂടിയാലോചനയും വേണമെന്നും സംസ്ഥാനം മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആളിന് സജീവ രാഷ്ട്രീയമുണ്ട് എന്നത് നിയമനത്തിന് തടസ്സമാകരുത്. രാഷ്ട്രപതി മുഖേന സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിക്കണം. നിയമസഭ അംഗീകാരം നൽകണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com