ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ വിടപറഞ്ഞു; ഒറ്റമുറി വീട് ജപ്തി ചെയ്യാന്‍ ബാങ്ക്, ലോണടച്ച് തീര്‍ത്ത് യൂത്ത് കോണ്‍ഗ്രസ്,15കാരിയെ കാണാന്‍ നേരിട്ടെത്തി ഉമ്മന്‍ചാണ്ടി

ആകെയുള്ള ഒറ്റമുറി വീട് ബാങ്ക് ജപ്തി ഭീഷണിയിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പതിനഞ്ചുകാരിക്ക് കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ്.
ചിത്രം: ഫെയ്‌സ്ബുക്ക്‌
ചിത്രം: ഫെയ്‌സ്ബുക്ക്‌

കെയുള്ള ഒറ്റമുറി വീട് ബാങ്ക് ജപ്തി ഭീഷണിയിലായതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ പതിനഞ്ചുകാരിക്ക് കൈത്താങ്ങുമായി യൂത്ത് കോണ്‍ഗ്രസ്. ദത്തെടുത്തു സ്വന്തം മകളെ പോലെ വളര്‍ത്തിയ മാതാപിതാക്കള്‍ മരിച്ചതോടെ അനാഥയായ പെണ്‍കുട്ടിയുടെ ഒറ്റമുറി വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കമാണ് യൂത്ത് കോണ്‍ഗ്രസ് സമയോചിതമായി ഇടപെട്ട് പരിഹരിച്ചത്. 

അടൂരിലെ ചൂരക്കാട് സ്വദേശിയാണ് പെണ്‍കുട്ടി. സംഭവം അറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് വായ്പ മുഴുവന്‍ അടച്ചു തീര്‍ക്കുകയും വീടിന്റെ പ്രമാണം തിരിച്ചെടുക്കുകയും ചെയ്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തിയാണ് വീടിന്റെ പ്രമാണം കുട്ടിക്ക് കൈമാറിയത്. ഇക്കാര്യം വിവരിച്ച് ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. 

ഉമ്മന്‍ചാണ്ടിയുടെ കുറിപ്പ്: 

ദത്തെടുത്തു സ്വന്തം മകളെ പോലെ വളര്‍ത്തിയ മാതാപിതാക്കള്‍ വിടപറഞ്ഞതോടെ അനാഥത്വത്തിന്റെ വേദനയില്‍ കഴിയുന്ന പതിനഞ്ചുകാരിയുടെ ദുരിതത്തിന് ഇരുട്ടടിയായി, അന്തി ഉറങ്ങുവാന്‍ ആകെയുണ്ടായിരുന്ന ഒറ്റമുറി വീടിന്റെ മേല്‍ ബാങ്കിന്റെ ജപ്തി ഭീഷണിയും വന്നത്! അടൂര്‍ ചൂരക്കോട് സ്വദേശിയായ പതിനഞ്ചുകാരിയുടെ  ദുരിതം മനസ്സിലാക്കിയ യൂത്ത് കോണ്‍ഗ്രസ് ബാങ്ക് വായ്പ മുഴുവനും അടച്ചശേഷം ബാങ്കില്‍ നിന്നും വീടിന്റെ പ്രമാണം  തിരികെ എടുത്തു.ഞാന്‍ ഇന്നലെ അടൂരിലെ വീട്ടിലെത്തി വീടിന്റെ പ്രമാണം കുട്ടിക്ക് കൈമാറി.
ഈ പ്രതിസന്ധിഘട്ടത്തില്‍ കാരുണ്യത്തിന്റെ കരസ്പര്‍ശമായി പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരെ, സുമനസുകളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നു; മനുഷ്യത്വം നമ്മെ മുന്നോട്ടു നയിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com