'അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെ പുതിയ ആരോപണം'; ദുരൂഹമെന്ന് ദിലീപ്; ഹര്‍ജിയില്‍ നടിയെ കക്ഷി ചേര്‍ക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 02:47 PM  |  

Last Updated: 21st February 2022 02:47 PM  |   A+A-   |  

dileep

ദിലീപ്/ഫയല്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ആക്രമിക്കപ്പെട്ട നടിയെ കക്ഷി ചേര്‍ക്കും. കക്ഷി ചേര്‍ക്കണമെന്ന നടിയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേട്ടുതുടങ്ങി. 

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ ആരോപണങ്ങള്‍ വന്നതെന്ന് ദിലീപ് വാദിച്ചു. തെറ്റായ രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് വാദിച്ചു. വിചാരണ കോടതിയുടെ അനുമതി ഇല്ലാതെയാണ് കേസില്‍ തുടരന്വേഷണം എന്നും ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമന്‍ പിള്ള വാദിച്ചു. എന്നാല്‍ കേസില്‍ ഇരയായ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് നടി ആവശ്യപ്പെടുകയായിരുന്നു. 

കേസില്‍ കക്ഷി ചേര്‍ക്കാന്‍ അപേക്ഷ നല്‍കാന്‍ നടിക്ക് കോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം വേണമെന്ന് നടി ആവശ്യപ്പെട്ടു. ദിലീപിന്റെ ഹര്‍ജി തള്ളണമെന്നും കേസില്‍ തുടരന്വേഷണം വേണമോ എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.