വിഷവായു ആഷിഫ് സ്വയം ഉണ്ടാക്കിയത്, വാതിൽ തുറക്കുന്നവർക്കും മുന്നറിയിപ്പ് എഴുതിവച്ചു; കൊടുങ്ങല്ലൂരിൽ മരിച്ച കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് 

വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തൃശൂർ: കൊടുങ്ങല്ലൂർ ഉഴവത്ത് കടവിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് വിഷവായു നിറച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്നലെ ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയ നാല് പേരുടെയും മൃതദേഹങ്ങൾ ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കാർബൺ മോണോക്സൈഡ് ആഷിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തൽ. മുറിയിലെ പാത്രത്തിൽ കാൽസ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും കൂട്ടി കലർത്തിയ നിലയിൽ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേർത്തുവെച്ച നിലയാണുള്ളത്. ഇത് ശ്വസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പിൽ കുടുംബ പ്രശ്‌നങ്ങളെക്കുറിച്ചും സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഉച്ചയായിട്ടും ആരെയും വീടിന് പുറത്തുകാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. വായു പുറത്തുപോകാതിരിക്കാൻ വീടിന്റെ ജനലുകൾ ടേപ്പ് ഉപയോ​ഗിച്ച് ഒട്ടിച്ചിരുന്നു. വേദനരഹിത മരണത്തിനായാണ് ഇങ്ങനെ ചെയ്തത്. വാതിൽ തുറക്കുന്നവർ കാർബൺ മോണോക്സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com