ഇന്ന് ലോക മാതൃഭാഷാ ദിനം; സ്‌കൂളുകളില്‍ രാവിലെ ഭാഷാ പ്രതിജ്ഞ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2022 07:56 AM  |  

Last Updated: 21st February 2022 07:56 AM  |   A+A-   |  

malayalam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്ന് ലോക മാതൃഭാഷാ ദിനം. സ്‌കൂളുകളില്‍ രാവിലെ ഭാഷാ പ്രതിജ്ഞ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രാവിലെ 11 ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസ് അടിസ്ഥാനത്തിലാണ് പ്രതിജ്ഞ. 

മലയാളം പണ്ഡിതര്‍, എഴുത്തുകാര്‍, സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സ്‌കൂളുകളിലെ ചടങ്ങില്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് ഹൈസ്‌കൂളിലാകും പങ്കെടുക്കുക.   

കോവിഡ് ആരംഭിച്ചശേഷം വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഒരുമിച്ചെത്തുന്ന ദിവസം കൂടിയാണിന്ന് എന്നതും ഈ വര്‍ഷത്തെ മാതൃഭാഷാ ദിനത്തിലെ മറ്റൊരു പ്രത്യേകതയാണ്.  മാതൃഭാഷ എന്ന നിലയില്‍ മലയാളത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് വിവിധ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ മാതൃഭാഷയായ ബംഗാളിയെ പരിരക്ഷിക്കാന്‍ 1952ല്‍ ബംഗ്ലാദേശുകാര്‍ നടത്തിയ പോരാട്ടമാണ് പിന്നീട് ലോക മാതൃഭാഷാദിനം ആഗോളതലത്തില്‍ ആചരിക്കാനുള്ള പ്രചോദനം. 1999 ലാണ് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യുനെസ്‌കോ, ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 

പൈതൃക വികസനത്തിനും, അതിന്റെ സംരക്ഷണത്തിനും മാതൃഭാഷയേക്കാള്‍ ശക്തിയുള്ള മറ്റൊരു മാദ്ധ്യമമില്ലെന്നാണ് ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിരിക്കുന്നത്.