ഗുരുവായൂര്‍ ഉല്‍സവം: പള്ളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പുകള്‍ക്ക് അഞ്ച് ആനകളെ പങ്കെടുപ്പിക്കും

ക്ഷേത്രത്തില്‍ കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന പ്രാദേശിക ക്യൂ മുന്‍പുണ്ടായിരുന്ന അതേ സമയക്രമത്തിലും വിധത്തിലും ഫെബ്രുവരി 24 മുതല്‍
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം

ഗുരുവായൂര്‍: പള്ളിവേട്ട, ഉത്സവ ആറാട്ട് എഴുന്നള്ളിപ്പില്‍ അഞ്ച് ആനകളെ പങ്കെടുപ്പിക്കും. ചടങ്ങുകളുടെ സുരക്ഷിതവും സമാധാന പൂര്‍ണവുമായ നടത്തിപ്പ് വിലയിരുത്താന്‍ ദേവസ്വം നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ്  ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗമാണ് ദേവസ്വം കാര്യാലയത്തില്‍ ചേര്‍ന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങുകളെന്ന് യോഗത്തില്‍ വിശദീകരിച്ചു.

എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്ന ആനകളുടെ  സംരക്ഷണത്തിന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്കൊപ്പം പൊലീസ് ടീമിനെയും നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രത്യേക എലഫന്റ് സ്‌ക്വാഡും രംഗത്തുണ്ടാകും. ആറാട്ട് ദിവസം രുദ്ര തീര്‍ത്ഥക്കുളം ഭക്തര്‍ക്കായി തുറന്ന് നല്‍കും. സ്ത്രീ ഭക്തര്‍ക്കായി പ്രത്യേക മറ കെട്ടിതിരിച്ച കടവ് ഒരുക്കും. ഇവിടെ സുരക്ഷയ്ക്കായി വനിതാ പൊലീസിനെ നിയോഗിക്കും.

ക്ഷേത്രത്തില്‍ കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന പ്രാദേശിക ക്യൂ മുന്‍പുണ്ടായിരുന്ന അതേ സമയക്രമത്തിലും വിധത്തിലും ഫെബ്രുവരി 24 മുതല്‍ പുന:സ്ഥാപിക്കും. ഗുരുവായൂര്‍ നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരുടെ ആധാര്‍ / വോട്ടര്‍ ഐഡി എന്നിവയായിരിക്കും പ്രവേശന മാനദണ്ഡം.

അവലോകന യോഗത്തില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട്, അഡ്വ. കെ.വി.മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഗുരുവായൂര്‍ ഏ.സി.പി. കെ.ജി.സുരേഷ്, സി.ഐ പ്രേമാനന്ദ കൃഷ്ണന്‍, എസ്.ഐ. ഗിരി .ദേവസ്വം ഡി.എ. പി. മനോജ് കുമാര്‍, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികള്‍  എന്നിവര്‍ സന്നിഹിതരായി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com