16 കാരനുമായി അവിഹിത ബന്ധം, ഗര്‍ഭിണി; 19 കാരിക്കെതിരെ പോക്‌സോ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 10:47 AM  |  

Last Updated: 22nd February 2022 10:47 AM  |   A+A-   |  

Pocso case against 19-year-old girl

പ്രതീകാത്മക ചിത്രം

 

കൊച്ചി: 16 കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19 കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. എടത്തല പൊലീസ് ആണ് അന്വേഷണം നടത്തുന്നത്. 

ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് കേസ് എടത്തല പൊലീസിന് കൈമാറുകയായിരുന്നു. 

ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ആയിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. 19 കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതായി എടത്തല സിഐ വ്യക്തമാക്കി.