മൂന്ന് ദിവസം ക്ലോസറ്റിനുള്ളില്‍ കുടുങ്ങി നായക്കുട്ടി; രക്ഷകരായി നായക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd February 2022 08:44 PM  |  

Last Updated: 22nd February 2022 08:44 PM  |   A+A-   |  

fire-force-390x220_(1)

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആളൊഴിഞ്ഞ കെട്ടിടത്തിലെ ക്ലോസറ്റിനുള്ളില്‍ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം.

ചെല്ലാങ്കോട് നിരപ്പിലെ പുരയിടത്തിലെ ശുചിമുറിയിലാണ് പട്ടിക്കുട്ടി കുടുങ്ങിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുള്ള പട്ടിക്കുട്ടിയുടെ കരച്ചില്‍ കേട്ട സമീപവാസികള്‍ വിവരമറിയിച്ചെങ്കിലും സ്ഥലമുടമ എത്താന്‍ തയ്യാറായില്ല. തുടര്‍ന്ന അഗ്നിരക്ഷാസേനയെ അറിയിച്ചത്

ഉദ്യോഗസ്ഥരെത്തി ക്ലോസറ്റ് പൊളിച്ച് പട്ടിക്കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. മൂന്ന് ദിവസം ഭക്ഷണം പോലും കഴിക്കാതെ കുടുങ്ങിക്കിടന്ന പട്ടിക്കുട്ടി പുറത്തെടുക്കുമ്പോള്‍ അവശനിലയിലായിരുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നെടുമങ്ങാട് ഫയര്‍സ്‌റ്റേഷനിലെത്തിച്ച് ഭക്ഷണം നല്‍കിയതോടെ ഉഷാറായി. ജീവനക്കാര്‍ നല്‍കിയ ഭക്ഷണം മുഴുവന്‍ കഴിക്കുകയും ചെയ്തു.