ഹരിദാസിന്റെ കൊലപാതകം : ഒരാള്‍ കൂടി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2022 09:19 AM  |  

Last Updated: 23rd February 2022 09:19 AM  |   A+A-   |  

haridas murder

കൊല്ലപ്പെട്ട ഹരിദാസ് / ഫയൽ

 

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റും, തലശ്ശേരി നഗരസഭ കൗണ്‍സിലറുമായ ലിജേഷ് അടക്കം നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലിജേഷിനെ കൂടാതെ,  
വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 

സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴേക്കുനിയില്‍ ഹരിദാസനെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ന് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കള ഭാഗത്ത് ഭാര്യയുടെ കയ്യില്‍ മീന്‍ സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.