കണ്ണൂർ വിസി പുനർനിയമനം ശരിവെച്ച് ഹൈക്കോടതി; അപ്പീൽ തള്ളി

സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം
ഗോപിനാഥ് രവീന്ദ്രൻ, ഹൈക്കോടതി/ ഫയൽ
ഗോപിനാഥ് രവീന്ദ്രൻ, ഹൈക്കോടതി/ ഫയൽ

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സർക്കാരിന് ആശ്വാസം. വിസി പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വി സി നിയമനം ചീഫ് ജസ്റ്റിസ് മണികുമാർ അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. വിസി നിയമനം ചട്ടപ്രകാരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.  സർക്കാർ നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഇക്കാര്യങ്ങൾ പരിഗണിച്ചില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. 

പുതിയ നിയമനമല്ല മറിച്ച് പുനർ നിയമനമാണ് നടത്തിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സെർച്ച് കമ്മിറ്റിയുൾപ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ വിലയിരുത്തൽ. 

കണ്ണൂർ വിസി പുനർനിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളിക്കളഞ്ഞിരുന്നു. മന്ത്രി നിർദേശം മുന്നോട്ടുവെക്കകു മാത്രമാണ് ചെയ്തത്. തീരുമാനമെടുക്കേണ്ടത് ചാൻസലറായ ​ഗവർണറാണ്. മന്ത്രി ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്ന വിധിയോടെ ചെന്നിത്തലയുടെ ഹർജി ലോകായുക്ത തള്ളുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com