രഹസ്യവിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി; പൊലീസുകാരനെ പിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2022 07:11 PM  |  

Last Updated: 23rd February 2022 07:11 PM  |   A+A-   |  

police dismiss

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ പികിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പികെ അനസിനെയാണ് പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിലെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വിവരങ്ങളാണ് ചേര്‍ത്തി നല്‍കിയത്. നേരത്തെ അനസിനെ സസ്‌പെന്റ് ചെയ്തിരുന്നു. 

തൊടുപുഴയിലെ കെഎസ്ആര്‍ടിസി ബസ് െ്രെഡവറെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനസ് വിവരം ചോര്‍ത്തി നല്‍കിയതായി അറിഞ്ഞത്. 

എസ്ഡിപിഐ നേതാക്കളുമായി അനസ് നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും ഡേറ്റാ ബേസിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൈമാറിയിരുന്നതായും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിന് മനസ്സിലായി. 

തുടര്‍ന്ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് അനസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.