കിറ്റെക്‌സ് തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം; രണ്ടു കുറ്റപത്രം സമര്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd February 2022 05:42 PM  |  

Last Updated: 23rd February 2022 05:42 PM  |   A+A-   |  

kitex clash

പൊലീസ് ജീപ്പ് കത്തിച്ചനിലയില്‍, ഫയല്‍ ചിത്രം

 

കൊച്ചി: കിഴക്കമ്പലത്തെ അതിഥി തൊഴിലാളികളുടെ ആക്രമണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ടു കേസുകളിലായി രണ്ട് കുറ്റപത്രമാണ് നല്‍കിയത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പേര്‍ക്കെതിരെയാണ് കുറ്റപത്രം. പൊലീസ് വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്ത കേസില്‍ 175 പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു. കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തൊഴിലാളികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ തുടര്‍ച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

കുറ്റപത്രം സമര്‍പ്പിച്ചു

കഴിഞ്ഞ ഡിസംബറില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ കിറ്റെക്‌സ് കമ്പനിയില്‍ തൊഴിലെടുക്കുന്ന 174 പേരാണ് അറസ്റ്റിലായത്. ഇതില്‍ 51 പ്രതികള്‍ക്കെതിരെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയത്.