കുടുങ്ങിക്കിടക്കുന്നത് 18,000 ഇന്ത്യക്കാര്‍; ബദല്‍ മാര്‍ഗം തേടും; വി മുരളീധരന്‍

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. 
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
വി മുരളീധരന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

തൃശൂര്‍: യുക്രൈനില്‍ പതിനെണ്ണായിരത്തോളം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാന്‍ വിദേശകാര്യമന്ത്രാലയം പദ്ധതി ആസൂത്രണം ചെയ്യുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. യുക്രൈന്‍ വ്യോമപാത അടച്ചിട്ടതിനാല്‍ ആ മാര്‍ഗം അടഞ്ഞിരിക്കുകയാണ്. ബദല്‍ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇന്ത്യയുടെ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കും. സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അതിനുള്ള അടിയന്തര നടപടികള്‍ ആസുത്രണം ചെയ്യുകയാണ്. അവിടെയുള്ള മലയാളി വിദ്യാര്‍ഥികളുമായി താന്‍ ഫോണില്‍ നേരിട്ട് സംസാരിച്ചു. കിഴക്കന്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. അതേ സമയം പടിഞ്ഞാറന്‍ പ്രദേശത്തുള്ളവര്‍ക്ക് അത്ര ആശങ്കയില്ല. കേന്ദ്ര വിദേശകാര്യമന്ത്രിയും മന്ത്രാലയവും നിരന്തരമായി ഇടപെടുന്നുണ്ട്. ഇന്ത്യന്‍ എംബസിയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്രം സദാ സന്നദ്ധരാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാവരുതെന്നും യുദ്ധമുഖത്ത് നിന്ന് മുന്‍പും ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിച്ചുണ്ടെന്ന്  മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള അടിയന്തര ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. യുെ്രെകനില്‍ നിന്നും ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ചതനുസരിച്ച് ഇന്‍സ്റ്റഗ്രാം എം.ഇ.എ ട്വിറ്റര്‍, എഫ്ബി പേജുകള്‍ നിരന്തരം ശ്രദ്ധിക്കണമെന്നും ടെലിഫോണിനെ മാത്രം ആശ്രയിക്കരുതെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com