പച്ചക്കറി കടയില്‍ സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2022 10:00 PM  |  

Last Updated: 25th February 2022 10:00 PM  |   A+A-   |  

ganja case in kerala

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: വില്‍പനയ്ക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീര്‍ ആണ് പിടിയിലായത്. ഇന്ന വൈകിട്ടാണ് കോഴിക്കോട് റൂറല്‍ എസ്പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ നടത്തുന്ന പച്ചക്കറി കടയില്‍നിന്നാണ് പിടിയിലായത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഷബീറിന്റെ കൂട്ടാളി ലോറിയില്‍ എത്തിക്കുന്ന കഞ്ചാവ് കടയില്‍ സൂക്ഷിച്ച് മൊത്ത വിതരണക്കാര്‍ക്ക് വില്‍പന നടത്തുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വില്‍പന നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ടാണ് നടത്തുന്നത്. ആന്ധ്രയില്‍ നിന്നും കിലോ 5000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. 

മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഷബീര്‍ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന തുടങ്ങുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 8 ലക്ഷത്തോളം രൂപ വരും. പ്രതിയെ ശനിയാഴ്ച താമരശേരി കോടതിയില്‍ ഹാജരാക്കും.