ബസിനുള്ളില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, 61കാരനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി; പൊലീസിനെ ഏല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 07:33 PM  |  

Last Updated: 28th February 2022 10:04 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബസിനുള്ളില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 61കാരന്‍ പിടിയിലായി. സത്രം സ്വദേശി ബാബുവാണ് പിടിയിലായത്. യാത്രക്കാരാണ് ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

വണ്ടിപ്പെരിയാറിൽ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിൽ സ്‌കൂൾ കുട്ടികൾ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ സ്‌കൂൾ ബാഗ് വാങ്ങി കയ്യിൽ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടർന്ന് വാഹനം നിർത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് ബാബു സ്പർശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിച്ചു. അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. തുടർന്ന് യാത്രക്കാർ ഇയാളെ മർദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.