ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച; ഇടുക്കി തഹസിൽദാറെ സസ്പെൻഡ് ചെയ്തു

തഹസിൽദാർക്കെതിരെ ഒട്ടേറെ പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ചകൾ വരുത്തിയ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. ഇടുക്കി  തഹസിൽദാർ വിൻസെന്റ് ജോസഫിനെയാണ്  സസ്പെന്‍ഡ് ചെയ്തത്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയതിനാണ് നടപടി. റവന്യൂ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലക് ആണ് തഹസിൽദാരെ സസ്പെന്റ് ചെയ്തത്. 

തഹസിൽദാർക്കെതിരെ ഒട്ടേറെ പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ നിർദേശം നൽകി. 

തഹസിൽദാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ചകൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പട്ടയ അപേക്ഷകളിൽ സ്വജനപക്ഷപാതത്തോടയാണ് ഇടപെട്ടിരുന്നത് എന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com