റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 09:55 AM  |  

Last Updated: 28th February 2022 09:55 AM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സ്‌കൂട്ടറും സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.