കൊല്ലത്ത് 7 വയസുകാരന്റെ മുന്നിലിട്ട് 27 കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 05:59 PM  |  

Last Updated: 01st January 2022 06:43 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. കോട്ടപ്പുറം സ്വദേശി ജിന്‍സിയാണ് മരിച്ചത്. 27 വയസായിരുന്നു. ഭര്‍ത്താവ് ദീപുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഏഴ് വയസുകാരന്റെ മുന്നില്‍ വച്ചായിരുന്നു ദീപു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്.  ദമ്പതികൾക്ക് 2 കുട്ടികളുണ്ട്. കുടുംബവഴക്കാണു കാരണമെന്നു പൊലീസ് പറഞ്ഞു.