ഭര്‍ത്താവ് വീടിനു മുന്നില്‍ തൂങ്ങിയ നിലയില്‍, ഭാര്യ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍; പുതുവര്‍ഷപ്പുലരിയില്‍ ഞെട്ടലില്‍ ആറാട്ടുപുഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 10:52 AM  |  

Last Updated: 01st January 2022 10:52 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ശിവദാസന്‍ തെങ്ങു കയറ്റ തൊഴിലാളിയാണ്. ശിവദാസനെ വീടിന് മുന്‍വശത്ത് തൂങ്ങി മരിച്ച നിലയിലും ഭാര്യ സുധ കിടപ്പു മുറിയില്‍ മരിച്ച നിലയിലുമാണ് കണ്ടത്. അയല്‍വാസികളാണ് പുതുവര്‍ഷ ദിനത്തില്‍ രാവിലെ മൃതദേഹങ്ങള്‍ കണ്ടത്. 

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.