അനീഷ് പെണ്‍ സുഹൃത്തിന്റെ മുറിയിലെത്തിയത് പിന്‍വാതിലിലൂടെ; സൈമണ്‍ അറിഞ്ഞത് ഒരു മണിക്കൂറിന് ശേഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st January 2022 02:56 PM  |  

Last Updated: 01st January 2022 02:56 PM  |   A+A-   |  

aneesh_george_murder

കൊല്ലപ്പെട്ട അനീഷ്, പ്രതി സൈമണ്‍

 

തിരുവനന്തപുരം: അനീഷ് ജോര്‍ജിനെ വീട്ടില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പൊലീസ്. അനീഷ് അര്‍ധരാത്രി തന്നെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ എത്തിയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പെണ്‍കുട്ടിയുടെ പിതാവ് സൈമണ്‍ അനീഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു,

രാത്രി ഒന്നരവരെ ഇരുവരും ഫോണില്‍ സംസാരിച്ചു. അതിന് ശേഷം രണ്ടുമണിയോടെ അനീഷ് പെണ്‍കുട്ടിയുടെ വീടിന്റെ അടുക്കള വശത്തൂടെ വീട്ടിലേക്ക് കയറി. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ഇക്കാര്യം വ്യക്തമാണെന്നും പൊലീസ് അറിഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിയോടെ മകളുടെ മുറിയില്‍ അനീഷ് ഉണ്ടെന്ന് സൈമണ്‍ മനസിലാക്കി. മകളുടെ മുറിയില്‍ അനീഷിനെ കണ്ടതില്‍ പ്രകോപിതനായ സൈമണ്‍ യുവാവിനെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കൊലപാതകത്തിന് മുന്‍പായി വീട്ടില്‍ വഴക്ക് നടന്നതിന്റെ തെളിവുകള്‍ ഇല്ലെന്ന് പൊലീസ് പറഞ്ഞു. അര്‍ധരാത്രി വീട്ടില്‍നിന്ന് ബഹളമൊന്നും കേട്ടിരുന്നില്ലെന്ന് അയല്‍വാസികളും മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ബിയര്‍ കുപ്പികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കള്ളനാണെന്നു കരുതി സുരക്ഷയ്ക്കായി കത്തിയെടുത്തതെന്നാണ് പൊലീസിനോട് സൈമണ്‍ പറഞ്ഞത്.