കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ തുടങ്ങുന്നു, നല്‍കേണ്ടത് 15 ലക്ഷത്തോളം കൗമാരക്കാര്‍ക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 08:43 AM  |  

Last Updated: 02nd January 2022 08:43 AM  |   A+A-   |  

covid vaccine

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കൗമാരക്കാരുടെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നാളെ തുടങ്ങും.  ഇതിനായുള്ള രജിസ്ടേഷൻ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതൽ വാക്സിനേഷൻ തുടങ്ങും. 

കോവിൻ പോർട്ടൽ വഴിയും സ്പോട് രജിസ്ട്രേഷനിലൂടെയും സ്കൂളുകൾ വഴിയും വാക്സിൻ ബുക്ക് ചെയ്യാം. രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വാക്സിനേഷൻകേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കാം. 15 മുതൽ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തിലേറെ പേർക്കാണ് കുത്തിവയ്പ് നല്കുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സർക്കാർ ആശുപത്രികളിൽ  ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നൽകും. 

കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്

ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും കുടുംബാരോഗ്യകേന്ദ്രങ്ങളിലും  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ നൽകുക. തിങ്കളാഴ്ച മുതൽ ജനുവരി പത്തുവരെ ഇത്തരത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. വാക്സിൻ നൽകാൻ പ്രത്യേകസംഘത്തെ നിയോഗിക്കും. കുട്ടികളുടെ വാക്സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ആയിരിക്കും പ്രദർശിപ്പിക്കുക. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോർഡുണ്ടാകും. ‌