സുവിശേഷകന്‍ എംവൈ യോഹന്നാന്‍ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 10:15 AM  |  

Last Updated: 02nd January 2022 10:15 AM  |   A+A-   |  

my_yohannan

.എം.വൈ.യോഹന്നാന്‍

 

കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് പ്രസിഡന്റുമായ പ്രഫ.എം.വൈ.യോഹന്നാന്‍ അന്തരിച്ചു. 84 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.

മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അഗപ്പെ ഡയഗ്‌നോസ്റ്റിക് ചെയര്‍മാനായ  പ്രഫ.എം.വൈ.യോഹന്നാന്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് റിട്ട. പ്രിന്‍സിപ്പലാണ്. 100ല്‍പരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവു കൂടിയാണ്.