കോവിഡ് വരുമെന്ന്‌ ഭയം; ചികിത്സയ്ക്കായി പുറത്തിറങ്ങിയ അച്ഛനെ മകൻ മർദ്ദിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2022 10:08 AM  |  

Last Updated: 02nd January 2022 10:08 AM  |   A+A-   |  

covid cases in kerala

പ്രതീകാത്മക ചിത്രം

 

കോട്ടയം: കോവിഡ് കാലത്ത് അച്ഛൻ പുറത്തിറങ്ങിയാൽ രോഗം വരാൻ സാധ്യതയുണ്ടെന്ന് കരുതി യുവാവ് അച്ഛനെ മർദ്ദിച്ചതായി പരാതി. അച്ഛൻ പുറത്തിറങ്ങിയാൽ തന്റെ മക്കൾക്കും കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്നാണ് യുവാവ് അച്ഛനെ മർദ്ദിച്ചത്.  രോഗിയായ അച്ഛൻ ഓട്ടോറിക്ഷയിൽ തനിയെ ആശുപത്രിയിൽ ചികിത്സ തേടി എത്തിയപ്പോൾ പിന്നാലെ എത്തിയായിരുന്നു മർദനം. 

ആശുപത്രി അധികൃതർ മർദനത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസിനെ വിളിക്കാൻ തയാറായെങ്കിലും പരാതിയില്ലെന്നും കേസ് വേണ്ടെന്നും അച്ഛൻ അറിയിച്ചു. 70 വയസ്സുള്ള അച്ഛനാണ് 40 വയസ്സുള്ള മകന്റെ മർദനമേറ്റത്. 

ആശുപത്രിക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്ന അച്ഛനെ വിളിച്ച് എഴുന്നേൽപിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. കണ്ടുനിന്നവർ ഓടിയെത്തി പിടിച്ചെഴുന്നേൽപിക്കുകയായിരുന്നു.