കെഎസ്ആര്‍ടിസി തൃശ്ശൂര്‍-ചെന്നൈ സര്‍വീസ് ആറാംതീയതി മുതല്‍; സമയക്രമം ഇങ്ങനെ

ക്രിസ്മസ്-ന്യൂ ഇയര്‍-ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച എസി സ്‌കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് ഈമാസം ആറുമുതല്‍ ആരംഭിക്കും. ക്രിസ്മസ്-ന്യൂ ഇയര്‍-ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച എസി സ്‌കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ഒരു മാസത്തെ പരീക്ഷണാര്‍ത്ഥം വീക്കെന്റ് സര്‍വീസുകള്‍ നടത്താനാണ് തീരുമാനം.  ചെന്നൈ മലയാളി അസോസിയേഷന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി.

ചെന്നൈ കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനുവരി 7,9, 14,16, 21,23,28,30, ഫെബ്രുവരി 4,6 തീയതികളില്‍ (എല്ലാ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ) വൈകുന്നേരം 06.30 മണിക്ക് സര്‍വ്വീസ് ആരംഭിക്കും. തൃശ്ശൂരില്‍ നിന്നും ചെന്നൈക്ക് ജനുവരി 6,8,13,15,20,22,27,29, ഫെബ്രുവരി  3,5 തീയതികളില്‍ (എല്ലാ വ്യാഴം,  ശനി ദിവസങ്ങളില്‍ ) വൈകിട്ട് 5.30ന് പുറപ്പെടുന്നതുമാണ്. 

ചെന്നൈയില്‍ നിന്നും തൃശ്ശൂരിലേക്ക് എല്ലാ പ്രധാന സ്ഥലങ്ങളിലും ബോര്‍ഡിംഗ് പോയന്റ് ഉണ്ടായിരിക്കും. കൂടാതെ  തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നും കണക്ഷന്‍ സര്‍വീസില്‍ ടിക്കറ്റ് റിസര്‍വ്‌  ചെയ്യുന്നതിനും, തൃശ്ശൂര്‍, പാലക്കാട് ബസ് സ്‌റ്റേഷനുകളില്‍ വിശ്രമിക്കുന്നതിനും സൗകര്യം ഒരുക്കും. ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ട സഹായിയെയും സൗകര്യപ്പെടുത്തുന്നതാണ്. 

പരീക്ഷണാര്‍ത്ഥം ഒരു മാസം ഈ സര്‍വീസ് ഓപ്പറേറ്റ് ചെയ്ത ശേഷം തുടര്‍ന്ന് സര്‍വ്വിസ് നടത്തുന്നത് തീരുമാനിക്കും. ചെന്നൈ മലയാളികളുടെ ദീര്‍ഘകാല ആവശ്യമാണ് നിലവില്‍ സാക്ഷാത്കരിക്കുന്നത്. സര്‍വീസിലേക്ക് സീറ്റുകള്‍ 'എന്റെ കെ എസ്ആര്‍ടിസി' ആപ്പ് വഴി ഓണ്‍്‌ലൈനില്‍ ബുക്ക് ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com