മാനസിക വൈകല്യമുള്ള മകളെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 02:19 PM  |  

Last Updated: 03rd January 2022 02:19 PM  |   A+A-   |  

ammadam murder

ശൃദ്ധ്യ, സുരേഷ്

 

തൃശൂര്‍: മാനസിക വൈകല്യമുള്ള മകളെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി. 24 വയസ്സുള്ള ശൃദ്ധ്യ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പിതാവ് സുരേഷ് സ്വയം വെട്ടി പരിക്കേല്‍പ്പിച്ചു. 

അമ്മാടം വെങ്ങിണിശ്ശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പിതാവ് മാനസിക വൈകല്യമുള്ള മകളെ മുറിയില്‍ കയറ്റി വാതിലടച്ച ശേഷം കഴുത്തിനു പുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുരേഷ് സ്വയം ദേഹത്ത് വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവം കണ്ട അമ്മയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഉടന്‍ നാട്ടുകാര്‍  പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മീന്‍ വില്പനക്കാരനായ സുരേഷിനു കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി ചികിത്സക്കായി  ആശുപത്രിയിലേക്ക് മാറ്റി.