സാറാ ജോസഫിന് ഓടക്കുഴല്‍ അവാര്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2022 02:01 PM  |  

Last Updated: 03rd January 2022 02:01 PM  |   A+A-   |  

sarah joseph

സാറാ ജോസഫ്/ഫയല്‍

 

കൊച്ചി: 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് സമ്മാനിക്കും.

ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിക്കുക. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. 

1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടു വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.