തിരുവനന്തപുരത്ത് ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 06:32 PM  |  

Last Updated: 04th January 2022 06:43 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന്‍ (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്.

വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂവരും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഇവര്‍ നെടുമങ്ങാട് ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. അമിതവേഗതയിലായിരുന്നു ബൈക്ക വളവില്‍ നിന്ന് തെന്നിമാറി സമീപത്തെ കുറ്റിക്കാട്ടിലെ മരത്തിലിടിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.