തോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 10:36 AM  |  

Last Updated: 04th January 2022 10:36 AM  |   A+A-   |  

ksba thangal

കെഎസ്ബിഎ തങ്ങള്‍/ഫെയ്‌സ്ബുക്ക്

 

കോയമ്പത്തൂര്‍: തോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ പിടിയിലായത്. 

തങ്ങളുടെ പക്കല്‍നിന്നും തോക്കും ഏഴ് വെടിയുണ്ടകളും പിടിച്ചെടുത്തു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാന്‍ എത്തിയതായിരുന്നു. ബാഗേജ് ചെക്ക് ചെയ്തപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തത്. ലൈസന്‍സ് ഹാജരാക്കാത്തതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

പട്ടാമ്പി നഗരസഭയുടെ മുന്‍ ചെയര്‍മാനാണ് കെഎസ്ബിഎ തങ്ങള്‍.