'സിപിഐയ്ക്ക് ബിജെപിയുടെ സ്വരം; കൂറുമുന്നണിയുണ്ടാക്കുന്നു': സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 08:30 PM  |  

Last Updated: 04th January 2022 08:30 PM  |   A+A-   |  

cpim_idukki

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കമായപ്പോള്‍/ഫെയ്‌സ്ബുക്ക്‌


തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം. സിപിഐ കൂറുമുന്നണി ഉണ്ടാക്കുന്നതായി സമ്മേളനത്തിലെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ ആരോപിച്ചു. സിപിഐ വകുപ്പുകള്‍ സര്‍ക്കാരിന് ബാധ്യതയാണ്. സിപിഐയ്ക്ക് ബിജെപിയുടെ സ്വരമാണെന്നും വിമര്‍ശനമുയര്‍ന്നു. 

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മോശമാണെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ആദ്യ മന്ത്രിസഭയില്‍ ഒന്നിനൊന്ന് മികച്ച മന്ത്രിമാര്‍ ഉണ്ടായിരുന്നു. തുടര്‍ഭരണം കിട്ടിയതുതന്നെ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ്. ഇത്തവണ പ്രതീക്ഷിച്ച നിലവാരമില്ലെന്നും വിമര്‍ശനമുയര്‍ന്നു.