സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യത; കനത്ത ജാഗ്രത തുടരണം; ഇന്റലിജന്‍സ് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 04:26 PM  |  

Last Updated: 04th January 2022 04:26 PM  |   A+A-   |  

Intelligence warning

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.

എസ്ഡിപിഐ, ആര്‍എസ്എസ് സ്വാധീനമേഖലകളില്‍ പ്രത്യേകജാഗ്രതവേണമെന്നും ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നു.  വരും ദിവസങ്ങളില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘടനകള്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ളത്.

ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല പൊലീസ് യോഗവും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്ത് ഇനി ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കിതിരിക്കാന്‍ കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.