ശ്വാസകോശ രോഗവും ഹൃദ്രോഗവും; ഒമൈക്രോണ്‍ ബാധിച്ച 85കാരന് രോഗമുക്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 09:21 PM  |  

Last Updated: 04th January 2022 09:21 PM  |   A+A-   |  

Omicron cases in india

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: ഒമൈക്രോണ്‍ ബാധിച്ചു ചികിത്സയിലായിരുന്ന 85 വയസ്സുകാരന് രോഗ മുക്തി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശിയാണ് രോഗമുക്തനായത്. 

ഡിസംബര്‍ 28നാണ്  ആര്‍ടിപിസിആര്‍ പരിശോധന ഫലം പോസിറ്റീവ് ആവുകയും, ഒമൈക്രോണ് പോസിറ്റീവ് ആവുകയും ചെയ്തത്. മകനും മള്‍ക്കും മരുമകനും കൊച്ചുമകള്‍ക്കുമൊപ്പമാണ് ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നത്.

ഇദ്ദേഹത്തിന്  ശ്വാസകോശ സംബന്ധമായ രോഗതിനു പുറമെ ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ശ്വാസകോശ സംബദ്ധമായ രോഗം മൂലം വീട്ടില്‍ ഓക്‌സിജന്‍ ഉപയോഗിച്ചിരുന്നു. 

നിരീക്ഷണത്തിലിരിക്കെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. രോഗമുക്തനായതിനെ തുടര്‍ന്ന്, മെഡിക്കല്‍ കോളജിലെ ആരോഗ്യപ്രവര്‍ത്തര്‍ക്കും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും നന്ദി പറഞ്ഞാണ് ഇവര്‍ വീട്ടിലേക്കു മടങ്ങിയത്.