പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിന് അനുമതി; മൂന്ന് ദിവസം മുന്‍പ് എത്തുന്നവര്‍ക്കും സന്നിധാനത്ത് തുടരാം, ശബരിമലയില്‍ ഇളവ്

ശബരിമലയില്‍ മരവിളക്ക് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്. മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും
ഫയല്‍ചിത്രം
ഫയല്‍ചിത്രം

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്. മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും. 12 മണിക്കൂറില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സര്‍ക്കാര്‍ തിരുത്തി. മൂന്ന് വര്‍ഷത്തിന് ശേഷം പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിനും അനുമതി നല്‍കി. പുല്ലുമേട് പാഞ്ചാലിമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിശോധിച്ച് തുടങ്ങി.

മകരവിളക്ക് ദിവസം എത്തുന്നവരെ മാത്രം സന്നിധാനത്ത് നിര്‍ത്തിയാല്‍ മതിയെന്നായിരുന്നു നേരത്തെ പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. 11ന് എരുമേലി പേട്ട തുള്ളല്‍ കഴിഞ്ഞാല്‍ സന്നിധാനത്തെത്തുന്നവര്‍ വിളക്ക് കഴിഞ്ഞേ മടങ്ങുവെന്ന മുന്‍ രീതി തുടരണമെന്ന് ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

സന്നിധാനത്ത് ഇപ്പോള്‍ 17,000 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. പുറത്ത് വിരിവയ്ക്കാനുള്ള സൗകര്യമുള്‍പ്പടെയാണിത്. 11നാണ് എരുമേലി പേട്ട തുള്ളല്‍. പേട്ടതുള്ളലിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഉള്‍പ്പടെ സന്നിധാനത്തെത്തും. ഇവരെ വിളക്ക് കഴിഞ്ഞ് മാത്രം മടങ്ങാന്‍ അനുവദിക്കണമെന്ന ബോര്‍ഡന്റെ നി!ര്‍ദ്ദേശം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. ഒപ്പം കഴിഞ്ഞ പ്രാവശ്യം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാത്ത പുല്ലമേട് പമ്പ ഹില്‍ടോപ്പ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനും തീരുമാനിച്ചു.

മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ഒന്നരലക്ഷം പേര്‍ ഇതിനകം ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍ക്ക് പകല്‍ സമയങ്ങളില്‍ സന്നിധാനത്ത് വിരിവയ്ക്കാന്‍ അനുമതി നല്‍കി. കരിമല വഴിയുള്ള കാനനപതായില്‍ ഇതുവരെ പതിനൊന്നര വരെ എത്തുന്നവര്‍ക്കായിരുന്നു പ്രവേശനം. ഇത് ഉച്ചക്ക് ഒരു മണിവരെ നീട്ടി. പരമാവധി തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ അവസരമൊരുക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ താല്പര്യമാണ് ഇളവുകള്‍ കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനും കാരണമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com