സെറ്റ് പരീക്ഷ ജനുവരി 9ന്; അഡ്മിറ്റ് കാര്‍ഡ് എല്‍ബിഎസ് സെന്റര്‍ വെബ്സൈറ്റ് വഴി മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2022 10:04 PM  |  

Last Updated: 04th January 2022 10:04 PM  |   A+A-   |  

set exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ സെറ്റ് പരീക്ഷ ജനുവരി ഒമ്പതിന് നടക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് www.lbscentre.kerala.gov.in
 എന്ന  വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം.  ഇത് തപാല്‍ മാര്‍ഗം ലഭിക്കുന്നതല്ല.  

എല്ലാ പരീക്ഷാര്‍ത്ഥികളും കോവിഡ് മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും പാലിച്ചിരിക്കേണ്ടതാണ്.  അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ പതിച്ച ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കാത്ത പരീക്ഷാര്‍ത്ഥികളെ സെറ്റ് പരീക്ഷ എഴുതുവാന്‍ അനുവദിക്കുന്നതല്ല.