നടി മാലാ പാർവതിയുടെ പിതാവ് സി വി ത്രിവിക്രമൻ അന്തരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 07:26 AM  |  

Last Updated: 05th January 2022 08:30 AM  |   A+A-   |  

c_v_thrivikraman_passed_away

സി വി ത്രിവിക്രമൻ

 

തിരുവനന്തപുരം: സി വി ത്രിവിക്രമൻ (92) അന്തരിച്ചു. 45 വർഷത്തോളം വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം.

നടി മാലാ പാർവതി മകളാണ്. മാലാ പാർവതിയാണ് അച്ഛന്റെ വിയോ​ഗവാർത്ത പങ്കുവച്ചത്. 

ഫേസ്ബുക്ക് കുറിപ്പ്

എൻ്റെ അച്ഛൻ പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും. ദത്തൻ മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞപ്പോൾ സൂക്ഷിച്ച് നോക്കി.കാനായി ശില്പം ചെയ്തോ? ചേർത്തലയിലെ അംബാലികാ ഹാൾ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ദാഗം കുറേ ആവർത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിയ്ക്കായിരുന്നു.
കഫം തുപ്പാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.സതീശൻ്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാൻ നെഞ്ച് തടവുന്നതിനിടയിൽ.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.