പട്ടാപ്പകല്‍ ബിന്ദു അമ്മിണിയ്ക്ക് നേരെ യുവാവിന്റെ ക്രൂരമര്‍ദ്ദനം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 07:10 PM  |  

Last Updated: 05th January 2022 10:43 PM  |   A+A-   |  

bindhu_ammini

bindhu_ammini

 


കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റ്  ബിന്ദു അമ്മിണിയ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബിച്ചില്‍ വച്ച് ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 
 ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണിയും മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.

കോഴിക്കോട് ബീച്ചില്‍ വച്ച് മദ്യലഹരിയില്‍ ഒരാള്‍ അക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തു. വാഹനം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഐപിസി 323, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അടിപിടി, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്.