'ഇപ്പോള്‍ പുണ്യവാളനെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല'; പിടി തോമസിന്‌എംഎം മണി എന്ന ലോക ആഭാസന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്

അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി എംഎം മണി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൊടുപുഴ: അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസിനെ വിമര്‍ശിച്ച് മുന്‍മന്ത്രി എംഎം മണി. സിപിഎമ്മിനെ ഇത്രദ്രോഹിച്ച മറ്റൊരു നേതാവില്ലെന്നും വിവാദപ്രസംഗം നടത്തിയ സംഭവത്തില്‍ തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ നേതൃത്വം കൊടുത്തതിന് പിന്നില്‍ പി.ടിയും ഉണ്ടെന്നുമായിരുന്നു മണിയുടെ പരാമര്‍ശം. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങിലായിരുന്നു എംഎം മണിയുടെ വാക്കുകള്‍. ഇതിന് പിന്നാലെ മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

എംഎം മണി എന്ന ലോക ആഭാസന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് പിടി തോമസിന് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജെയ്‌സണ്‍ ജോസഫ് കുറിച്ചു. പിടിയുടെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്ത ആളാണ് മണി. ഒരാളെ വെട്ടിക്കൊന്നു ഒരാളെ കുത്തിക്കൊന്നു ഒരാളെ തല്ലിക്കൊന്നു എന്ന് പരസ്യമായി മൈക്ക് കെട്ടി പ്രസംഗിച്ച മണിക്കെതിരെ പി.ടി തോമസ് പറഞ്ഞിട്ടാണ് കേസ് എടുത്തത് എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്.താന്‍ കൊലയാളിയാണ് എന്ന് പ്രസംഗിച്ച് നടന്ന ആളെ പിന്നെ യുഡിഎഫ് സര്‍ക്കാര്‍ മാലയിട്ട് സ്വീകരിക്കും എന്നാണോ മണി കരുതിയിരുന്നതെന്ന് ജെയ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവില്ലെന്നും മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണെന്നും എംഎം മണി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പിടി തോമസ്. അതൊന്നും മറക്കാന്‍ പറ്റില്ല. മരിച്ചുകഴിയുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് മര്യാദയുടെ കാര്യമാണെന്നും എംഎം മണി പറഞ്ഞു.ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസും ചേര്‍ന്നാണ് തന്റെ പേരില്‍ കള്ളക്കേസെടുത്തത്. എന്നിട്ടിപ്പോള്‍ പുണ്യവാളനാണെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കില്ലെന്നും എം.എം. മണി തുറന്നടിച്ചു.  

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എം.എം മണി എന്ന ലോക ആഭാസന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് പി.ടി തോമസിന് ആവശ്യമില്ല..
പി.ടിയുടെ പേര് ഉച്ചരിക്കാനുള്ള യോഗ്യത പോലും ഇല്ലാത്ത ആളാണ് മണി..
ഒരാളെ വെട്ടിക്കൊന്നു ഒരാളെ കുത്തിക്കൊന്നു ഒരാളെ തല്ലിക്കൊന്നു എന്ന് പരസ്യമായി മൈക്ക് കെട്ടി പ്രസംഗിച്ച മണിക്കെതിരെ പി.ടി തോമസ് പറഞ്ഞിട്ടാണ് കേസ് എടുത്തത് എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്.
താന്‍ കൊലയാളിയാണ് എന്ന് പ്രസംഗിച്ച് നടന്ന ആളെ പിന്നെ യുഡിഎഫ് സര്‍ക്കാര്‍ മാലയിട്ട് സ്വീകരിക്കും എന്നാണോ മണി കരുതിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com