കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 05:59 PM  |  

Last Updated: 05th January 2022 05:59 PM  |   A+A-   |  

car caught fire

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോള്‍, ടെലിവിഷന്‍ ചിത്രം

 

കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വാഹനത്തിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ യാത്രക്കാര്‍ കാറില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയെന്ന് നാട്ടുകാരുടെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്‌നിക്കിരയായത്. അല്‍പ്പം കാലപ്പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

അരമണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ യാത്രക്കാര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്. 

റോഡില്‍നിന്ന് ഒരു വശത്തേക്ക് ചേര്‍ന്നാണ് വാഹനമുള്ളത്. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.