ശബരിമല വരുമാനം നൂറു കോടിക്കടുത്തു;  മകരവിളക്ക് കാലത്ത് മാത്രം 15 കോടി

ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം
ശബരിമല
ശബരിമല

ശബരിമല; തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ർശനം നടത്തുന്നത്. ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേർത്താണിത്. 

മകരവിളക്കിന് ഒരുങ്ങി ശബരിമല

മകരവിളക്കിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനുള്ള നീക്കം തുടങ്ങി. മകരവിളക്ക് കാണുന്നതിന് പമ്പ ടോപ്പ് ഉൾപ്പടെ സജീകരിക്കാൻ തുടങ്ങി. പരമാവധി തീർത്ഥാടകരെ മകരവിളക്ക് ദർശനത്തിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. 

നിയന്ത്രണങ്ങളിൽ ഇളവ്

ശബരിമലയില്‍ മകരവിളക്ക് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകൾ നൽകി. മകരവിളക്കിന് മൂന്ന് ദിവസം മുന്‍പ് എത്തുന്നവരെ സന്നിധാനത്ത് തുടരാന്‍ അനുവദിക്കും. 12 മണിക്കൂറില്‍ കൂടുതല്‍ തുടരാന്‍ അനുവദിക്കില്ലെന്ന പൊലീസ് നിലപാട് സര്‍ക്കാര്‍ തിരുത്തി. മൂന്ന് വര്‍ഷത്തിന് ശേഷം പമ്പ ഹില്‍ ടോപ്പില്‍ മകരവിളക്ക് ദര്‍ശനത്തിനും അനുമതി നല്‍കി. പുല്ലുമേട് പാഞ്ചാലിമേട് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ മകരവിളക്ക് ദര്‍ശനത്തിന് സൗകര്യമൊരുക്കാനുള്ള സാധ്യതയും പരിശോധിച്ച് തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com