'ബംഗാളില്‍ നിന്നൊരു വ്യാജ ഡോക്ടര്‍'; രണ്ടുവര്‍ഷമായി ഒറ്റപ്പാലത്ത് വ്യാജ ചികിത്സ നടത്തിയിരുന്ന യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 04:53 PM  |  

Last Updated: 06th January 2022 04:53 PM  |   A+A-   |  

fake doctor arrested

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ആയുര്‍വ്വേദ, അലോപ്പതി ഡോക്ടര്‍ എന്ന വ്യാജേന ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയാണ് പിടിയിലായത്.

കണ്ണിയമ്പുറത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി ചികിത്സ നടത്തിയിരുന്ന വിശ്വനാഥ് മേസ്തിരിയാണ് പിടിയിലായത്. 36 വയസായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു.ആയുര്‍വ്വേദത്തിന് പുറമേ അലോപ്പതി ചികിത്സയും യുവാവ് നടത്തിയിരുന്നു.

യുവാവിനെതിരെയുള്ള പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് ആരോഗ്യവിഭാഗം ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് വ്യാജ ഡോക്ടറാണ് എന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.