സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയെ ധരിപ്പിച്ചു;  കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല: ഇ ശ്രീധരന്‍

തശ്ശേരി-മൈസൂര്‍ പാതയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് തന്നോട് അതൃപ്തി തോന്നിയത്
ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം
ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം

പാലക്കാട്: സില്‍വര്‍ ലൈന്‍ പദ്ധതിയിലുള്ള ദോഷവശം പ്രധാനമന്ത്രിയെ അറിയിച്ചതായി ഇ ശ്രീധരന്‍. കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ സാങ്കേതിക പ്രശ്‌നങ്ങളാണ് പ്രധാനമന്ത്രിയെ ധരിപ്പിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു.  

പദ്ധതിയുടെ ഡിപിആര്‍ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. ഡിപിആര്‍ പുറത്തുവിട്ടാല്‍ യഥാര്‍ത്ഥ ചെലവ് എത്രയാണെന്ന് പുറത്തുവരും. ഇത് മറയ്ക്കാനാണ് ഡിപിആര്‍ പുറത്തുവിടാത്തത് എന്നും അഗദ്ദേഹം ആരോപിച്ചു. 

പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിക്ക് പിടിവാശിയാണ്.തശ്ശേരി-മൈസൂര്‍ പാതയ്ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് തന്നോട് അതൃപ്തി തോന്നിയത്. അന്ന് മന്ത്രി ജി സുധാകരന്‍ എങ്ങനെയെങ്കിലും സമ്മതിക്കണം എന്നു പറഞ്ഞു. എന്നാല്‍ മനസാക്ഷിക്ക് നിരക്കാതെ സമ്മതിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നും ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സിപിഎമ്മിലും സിപിഐയിലും പലര്‍ക്കും പദ്ധതിക്കെതിരെ എതിര്‍പ്പുണ്ട്. പദ്ധതിയെ താന്‍ എതിര്‍ക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചല്ല. സില്‍വര്‍ ലൈന്‍ വലിയ ദുരന്തമാകും എന്നതില്‍ സംശയമില്ല. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന നിലപാടും ശ്രീധരന്‍ ആവര്‍ത്തിച്ചു. കേരളത്തിലെ ബ്യൂറോക്രസി പരാജയമാണ്. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ലെന്നും ഇ ശ്രീധരന്‍ ആരോപിച്ചു. 

കോവളം മുതല്‍ കാസര്‍കോട് വരെയുള്ള വാട്ടര്‍ വേ ആരെങ്കിലും ഉപയോഗിക്കുമോയെന്ന് ചോദിച്ച ശ്രീധരന്‍, ഒരു ടൂറിസവും അവിടെ വരാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ശബരിമല എയര്‍പോര്‍ട്ടിന്റെ ആവശ്യം എന്താണെന്നും ശ്രീധരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com