നാളെ മുതൽ മൂന്ന് ദിവസം ട്രഷറി ഓൺലൈൻ സേവനം മുടങ്ങും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2022 09:11 PM  |  

Last Updated: 06th January 2022 09:11 PM  |   A+A-   |  

treasury6

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സെർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാ​ഗമായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്ന് ദിവസം ട്രഷറി ഓൺലൈൻ സേവനങ്ങൾ മുടങ്ങും. ട്രഷറി സെർവറിൽ ഒന്ന്, രണ്ട് തീയതികളിൽ നടത്തിയ അറ്റകുറ്റപ്പണികളുടെ തുടർച്ചയായുള്ള പ്രവർത്തനങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുക.  

നാളെ വൈകീട്ട് ആറ് മണി മുതൽ ഒൻപതാം തീയതി വൈകീട്ട് ആറ് മണി വരെയാണ് അറ്റകുറ്റപ്പണികൾ നടക്കുക. ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.