നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിക്ക് മുന്‍പില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2022 06:57 AM  |  

Last Updated: 07th January 2022 06:57 AM  |   A+A-   |  

high-court-of-kerala-dileep

ഫയല്‍ ചിത്രം


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. വിചാരണ കോടതി നടപടികൾക്കെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.45ന് ഹർജിയിൽ വാദം കേൾക്കും. 

ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു.

വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ച് പ്രോസിക്യൂട്ടർ രാജി വെച്ചിരുന്നു. ഈ സാഹചര്യവും കോടതി പരിശോധിച്ചേക്കും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണത്തിനായി ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്.