കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടയടി; പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; അസഭ്യവർഷം, കസേരയേറ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 01:13 PM  |  

Last Updated: 09th January 2022 01:13 PM  |   A+A-   |  

Congress-770x433-770x433

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കൂട്ടത്തല്ല്. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരുവല്ല ടൗൺ കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. വൈഎംസിഎ ഹാളിലാണ് തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ യോഗം രാവിലെ ചേർന്നത്. 

യോഗം ആരംഭിച്ചത് മുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് വാക്കു തർക്കത്തിലേക്കും അസഭ്യവർഷത്തിലേക്കും നീളുകയായിരുന്നു. പിന്നീട് കൈയാങ്കളിക്കും കസേരയേറിനും കാരണമായി. പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യോഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ബലമായി പുറത്താക്കി. പിരിച്ചുവിട്ട കമ്മറ്റിയുടെ പ്രസിഡന്റ് അടക്കമുള്ള പ്രവർത്തകർ സിപിഎമ്മിൽ ചേരുമെന്നും സൂചനയുണ്ട്.