കടല്‍ കീഴടക്കാന്‍ ഐഎന്‍എസ് വിക്രാന്ത്, വീണ്ടും സമുദ്ര പരീക്ഷണം - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 04:55 PM  |  

Last Updated: 09th January 2022 04:55 PM  |   A+A-   |  

INS Vikrant sea trials

ഐഎന്‍എസ് വിക്രാന്ത് സമുദ്ര പരീക്ഷണത്തിന് വീണ്ടും നീറ്റിലിറങ്ങിയപ്പോള്‍, എഎന്‍ഐ

 

കൊച്ചി: തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് വീണ്ടും നീറ്റിലിറക്കി. അടുത്ത ഘട്ട സമുദ്ര പരീക്ഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കപ്പല്‍ വീണ്ടും നീറ്റിലിറക്കിയത്. 

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് , ഷിപ്പിംഗ് മന്ത്രാലയത്തിന്റെ  കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡാണ് വിമാനവാഹിനി കപ്പല്‍ നിര്‍മ്മിച്ചത്.  ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത്'.

കഴിഞ്ഞദിവസമാണ് ഇന്ത്യയുടെ അഭിമാനമായ ഐഎന്‍എസ് വിക്രാന്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സന്ദര്‍ശിച്ചത്. ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ് യാര്‍ഡില്‍ എത്തി അദ്ദേഹം കപ്പല്‍ സന്ദര്‍ശിച്ചത്.