സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; രോഗികള്‍ 345 ആയി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 04:57 PM  |  

Last Updated: 10th January 2022 04:57 PM  |   A+A-   |  

veena george

മന്ത്രി വീണാജോർജ് / എഎൻഐ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.

എറണാകുളം യുഎഇ 3, ഖത്തര്‍ 2, പോളണ്ട് 2, യുകെ 1, പാലക്കാട് യുകെ 1, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 1, പത്തനംതിട്ട യുഎഇ 1, ആലപ്പുഴ യുഎസ്എ 1, തൃശൂര്‍ യുഎഇ 1, മലപ്പുറം യുഎഇ 1, കോഴിക്കോട് യുഎഇ 1, വയനാട് യുഎഇ 1 എന്നിങ്ങനെ വന്നവരാണ്.ഇതോടെ സംസ്ഥാനത്ത് ആകെ 345 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 231 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 78 പേരും എത്തിയിട്ടുണ്ട്. 34 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേരാണുള്ളത്.