ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് കോടിയേരി ബാലകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 09:55 PM  |  

Last Updated: 11th January 2022 09:55 PM  |   A+A-   |  

last respect dheeraj

കോടിയേരി ബാലകൃഷ്ണന്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കുന്നു/ ചിത്രം ടിപി സൂരജ്‌

 

കോഴിക്കോട്: ഇടുക്കി പൈനാവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് ധീരജിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിലാപയാത്ര കോഴിക്കോട് മലാപ്പറമ്പിലെത്തിയപ്പോഴാണ് കോടിയേരി അടക്കമുള്ള നേതാക്കാള്‍ അന്തിമോപചാരമര്‍പ്പിച്ചത്.

കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, എളമരം കരീം, പി കെ ശ്രീമതി, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍, മന്ത്രി പി എ മുഹമ്മദ് റിയാസ്, എ പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി പി മോഹനന്‍, കെ കെ ലതിക, എംഎല്‍എമാരായ കാനത്തില്‍ ജമീല, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു