മകരവിളക്ക്: പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 07:15 PM  |  

Last Updated: 11th January 2022 07:15 PM  |   A+A-   |  

sabarimala_vb_50

ശബരിമല

 

പത്തനംതിട്ട: മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് (വെള്ളിയാഴ്ച) പത്തനംതിട്ട ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.